ദീപാവലി ആഘോഷത്തിനായി ശിവകാശിയിൽ വിറ്റത് 6000 കോടിയുടെ പടക്കം
ചെന്നൈ :- ദീപാവലി ആഘോഷത്തിനായി ശിവ കാശിയിൽ നിർമിച്ച് വിറ്റഴിച്ചത് 6,000 കോടി രൂപയുടെ പടക്കങ്ങളെന്ന് തമിഴ്നാട് ഫയർക്രാക്കേഴ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ അധികൃതർ അറിയിച്ചു. ശിവകാശിയിൽ 1,150 പടക്കനിർമാണ ഫാക്ടറികളിലായി നാല് ലക്ഷംപേർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിലായി തെക്കൻജില്ലകളിൽ കനത്തമഴ പെയ്യുന്നതിനാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 75 ശതമാനം പടക്കങ്ങൾ മാത്രമേ നിർമിച്ചിരുന്നുള്ളൂ. നിർമിച്ച പടക്കങ്ങളെല്ലാം വിൽപ്പന നടത്താൻ കഴിഞ്ഞത് നേട്ടമായെന്നും അസോസിയേഷൻ അറിയിച്ചു.