മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യുവജന പോഷക സംഘടനയായ യൂത്ത് വിംഗ് മയ്യിൽ യൂണിറ്റിൽ രൂപീകരിച്ചു. മയ്യിൽ യൂണിറ്റ് പ്രസിഡന്റ് കെ.പി അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ യൂത്ത് വിംഗ് ജനറൽ ബോഡി യോഗം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ കെ.എസ് റിയാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു.
യൂത്ത് വിംഗ് മയ്യിൽ യൂണിറ്റ് പ്രസിഡന്റായി എ.എം മുസ്തഫ, വർക്കിംഗ് പ്രസിഡന്റായി മഷൂദ് പി.പി (റിയൽ), വൈസ് പ്രസിഡന്റായി മഹ്മൂദ് സന, സനോജ് പി.ആർ (യു ലാംബ്), ജനറൽ സെക്രട്ടറി രാജേഷ് എ.എം, ജോയിന്റ് സെക്രട്ടറിയായി സാജിദ് സി.വി.എൻ, റിസ്‌വാൻ.കെ, മലബാർ ട്രഷറർ ഷുഹൈൽ സി.പി എന്നിവരെ തെരഞ്ഞെടുത്തു.