കാർഷിക ഗ്രാമസഭ സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കൃഷി ന്യൂതന ആശയങ്ങളിൽ നടത്തുന്നതിന് കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കുറ്റ്യാട്ടൂർ  പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി കാർഷിക ഗ്രാമസഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്‌തു.  

വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ജൈവ കാർഷിക മിഷൻ, പോഷക സമൃതി മിഷൻ, കൃഷി സമൃതി പദ്ധതിയും കുറ്റ്യാട്ടൂർ പഞ്ചായത്തും എന്ന വിഷയത്തിൽ കൃഷി ഓഫീസർ സുരേഷ് ബാബു ക്ലാസ് എടുത്തു. എം.വി ഗോപാലൻ, പി.വി ലക്ഷ്‌ണൻ മാസ്‌റ്റർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു

Previous Post Next Post