മയ്യിൽ:-വേളം പൊതുജനവായനശാല സംഘടിപ്പിക്കുന്ന ഒ.മാധവൻ സ്മാരക പ്രൊഫഷണൽ നാടകോത്സവം ഇന്ന്സമാപിക്കും. പരിപാടിയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സായാഹ്നം യു വകവി അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. പി.പി.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ബിജു വേളം, യു.മ ഹേഷ്, യു.പ്രദീപൻ എന്നിവർ സംസാരിച്ചു. ഒ.എൻ.വി., ചെറുകാട് സ്മൃതിസായാഹ്നം നടന്നു. ശനിയാഴ്ച വൈകീട്ട് ഏഴിന് അണിയറ ചങ്ങനാശ്ശേരിയുടെ ഡ്രാക്കുള നാടകം, സമാപനസമ്മേളനം എന്നിവ നടക്കും.