പഴശ്ശി എ.എൽ.പി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി


കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിൽ ഹരിത വിദ്യാലയം പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറലും വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. സ്കൂൾ അസംബ്ലിയിൽ വച്ച് മാലിന്യ മുക്ത നവകേരളം പ്രതിജ്ഞയെടുത്തു. 

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ ഭരണ ഭാഷാ പ്രതിജ്ഞ, കേരളഗാനാലാപനം, ഭൂപട രചന-കേരളം, വീഡിയോ പ്രദർശനം, ജില്ലാ -തിരിച്ചറിയൽ കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ.പി രേണുക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗീതാബായ് പി.എം നന്ദിയും പറഞ്ഞു.





Previous Post Next Post