മയ്യിൽ :- Amazerz ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗിന് തുടക്കമായി. ഫുട്ബോൾ മത്സരം കണ്ണൂർ ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. യുവാക്കളിലെ കായിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ താരങ്ങളെ വാർത്തെടുക്കുന്നതിനും വേണ്ടി ക്ലബ്ബ് നടത്തുന്ന ഇടപെടലിനെ ഉദ്ഘാടകൻ പ്രശംസിച്ചു. അമേസേഴ്സ് ക്ലബ് സെക്രട്ടറി ഹൃതിക് എൻ.വി അധ്യക്ഷത വഹിച്ചു. ചടങ്ങിന് അജേഷ് (സംഘാടക സമിതി ചെയർമാൻ) സ്വാഗതവും രൂപേഷ് (പ്രസിഡന്റ്) നന്ദിയും പറഞ്ഞു.
ലേലം വിളിയിലൂടെ തിരഞ്ഞെടുത്ത മുപ്പതോളം താരങ്ങൾ ചെക്ക്യാട്ട് മാഡ്രിഡ് എഫ് സി ,ഡോട്ട്മുണ്ട് ചെക്യാട്ട് ,ചെക്ക് സിറ്റി ,എഫ് സി ചെക്യാട്ട് എന്നീ നാല് ടീമുകളിലായി മാറ്റുരച്ചു. അമറേട്ട്സ് സ്പോർട്സ് ഹബ്ബിൽ വച്ചു നടന്ന മത്സരത്തിൽ ഡോട്ട്മുണ്ട് ചെക്യാട്ട്, ചെക്യാട്ട് മാഡ്രിഡ് എഫ് സി എന്നീ ടീമുകൾ ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനൽ മത്സരം നാളെ നവംബർ 24 ഞായറാഴ്ച രാത്രി 9 മണിക്ക് അമറേറ്റ്സ് സ്പോർട്സ് ഹബ്ബിൽ വച്ച് നടക്കും.