ദില്ലി :- ഇന്ത്യയിൽ മലിനമായ വായു ശ്വസിച്ച് രോഗികളാവുന്നവരുടെയും മരിക്കുന്നവരുടെയും സംഖ്യ വളരെ വലുത്. അന്തരീക്ഷമലിനീകരണം കാരണം രാജ്യത്ത് ഒരു വർഷം 17 ലക്ഷംപേർ മരിക്കുന്നതായാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം .ആർ.) 2019-ൽ നടത്തിയ പഠനം പറയുന്നത്. മൊത്തം മരണത്തി ന്റെ 18 ശതമാനത്തോളം വരുമിത്.ലക്ഷക്കണക്കിനാളുകൾ രോഗിക ളുമാവുന്നു. ഡൽഹിയിലടക്കം വാ യുമലിനീകരണം കൂടിയ സാഹച ര്യത്തിൽ പഠനത്തിന് പ്രസക്തി ഏറുകയാണ്.
അപകടകാരികൾ
പുക, പൊടിപടലം, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, സൾഫർ ഓക്സൈ ഡുകൾ, ഹൈഡ്രോകാർബണു കൾ, ക്ലോറോഫ്ലൂറോ കാർബണുകൾ.
കാരണങ്ങൾ
വ്യവസായവത്കരണം, വാഹനപ്പെരുപ്പം, കാർഷിക വിളകളുടെ അവശിഷ്ടം കത്തിക്കൽ, നിർമാണപ്രവർത്തനം, പാചകത്തിന് വിറകു കത്തിക്കൽ, കൊതുകുതിരി, കൊതുകിനെ തുരത്താനുള്ള മറ്റു രാസവസ്തുക്കൾ, ചന്ദനത്തിരി തുടങ്ങിയവ.
വായുഗുണനിലവാരസൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്-എ.ക്യു .ഐ.) വിവിധ രാസഘടകങ്ങളു ടെയും കണികകളുടെയും സാ ന്ദ്രത അടിസ്ഥാനമാക്കി പൂജ്യംമു തൽ 500 വരെയാണ് രേഖപ്പെടു ത്തുന്നത്. സൂചിക പൂജ്യംമുതൽ 50 വരെയുള്ള സ്ഥലം അപക ടം കുറഞ്ഞതാണ്. 51 മുതൽ 100 വരെ ചെറിയ ശ്വസനത്തിന് തട സ്സം വരുന്ന ഇടങ്ങൾ. 101-ൽ കൂ ടിയാൽ മറ്റു അസുഖമുള്ളവർ കുഴങ്ങും. 200 കഴിഞ്ഞാൽ രോ ഗസാധ്യത കൂടും. ഡൽഹിയിൽ വെള്ളിയാഴ്ച സൂചിക 410 വരെ എത്തി.
മറ്റു നഗരങ്ങളുമായി താരത മ്യം ചെയ്യുമ്പോൾ കേരളത്തിലെ സ്ഥിതി അല്പം മെച്ചമാണ്. എ.ക്യു .ഐ. ശരാശരി 75. തിരുവനന്ത പുരം, കൊച്ചി, കോഴിക്കോട് തു ടങ്ങിയ നഗരങ്ങളിൽ 50 മുതൽ 90 വരെയാകാറുണ്ട്. വെള്ളിയാഴ്ച ഉച്ചനേരത്തെ എ.ക്യു.ഐ. തിരു വനന്തപുരം-79. പത്തനംതിട്ട-102. കൊച്ചി-71. അങ്കമാലി- 82. ആലപ്പുഴ-66. കോഴിക്കോട്-62. വായുവിലെ പൊടിപടലങ്ങള ടങ്ങുന്ന പർട്ടിക്കുലേറ്റ് മാറ്റർ 2.5 മൈക്രോമീറ്ററിൽ താഴെ, 10 മൈ ക്രോമീറ്ററിൽ താഴെ എന്നിങ്ങനെയുണ്ട്.