കണ്ണൂർ :- സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്. നാളെ കടകളടച്ചിടും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജനുവരി ആറുമുതൽ അനിശ്ചിതകാല കടയടപ്പു സമരം തുടങ്ങാൻ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
റേഷൻ വിതരണത്തിനുള്ള കമ്മിഷൻ രണ്ടുമാസമായി കുടിശ്ശികയാണ്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് കമ്മിഷന്റെ പകുതി മാത്രമാണു നൽകിയത്.ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച 1,000 രൂപ ഓണറേറിയം ലഭിച്ചിട്ടില്ല. വേതനവർധനയും നടപ്പാക്കിയില്ല. പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ മുഖ്യമന്ത്രി ഇടപടണമെന്നാണ് ആവശ്യം. എം ടി ബഷീർ അധ്യക്ഷത വഹിച്ചു.