മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കാൻ കേന്ദ്രസഹായമാവശ്യപ്പെട്ട് കേരളം


തിരുവനന്തപുരം :- മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പ്രത്യേക കേന്ദ്രസഹായമാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ. മരണം, കൃ ഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാ രം നൽകാനുള്ള തുകയുടെ ഒരു വിഹിതമെങ്കിലും കേന്ദ്രസർക്കാർ വഹിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 10 കോടിരൂപയാണ് ആവശ്യപ്പെട്ടത്.

1972-ലെ കേന്ദ്ര വന്യജീവിസംര ക്ഷണനിയമം കാലാനുസൃതമായി ഭേദഗതിചെയ്യണം. കുരങ്ങുശല്യം ചെറുക്കാൻ സംസ്ഥാന സർക്കാരിന് നിയന്ത്രണമാർഗങ്ങൾ സ്വീകരി ക്കാൻകഴിയുംവിധം അവയെ നി യമത്തിൻ്റെ പട്ടിക രണ്ടിലേക്കുമാ റ്റുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി ശശീ ന്ദ്രൻ പറഞ്ഞു. നിയമസഭയിലെ വനംപരിസ്ഥിതി ടൂറിസം സബ്ജ ക്ട് കമ്മിറ്റിയംഗങ്ങളായ സി.കെ. ഹരീന്ദ്രൻ, സണ്ണി ജോസഫ്, പി .എസ്. സുപാൽ, എൽദോസ് കു ന്നപ്പള്ളിൽ, നജീബ് കാന്തപുരം എന്നിവരും ഡീൻ കുര്യാക്കോസ് എം.പി., ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ തു ടങ്ങിയവരും നിവേദകസംഘത്തി ലുണ്ടായിരുന്നു.

Previous Post Next Post