ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു

 


കണ്ണൂർ:- ബംഗ്ലൂരിലെ ബനർഗട്ടയിലുണ്ടായ ബൈക്ക് അപകടത്തിൽ പേരാവൂർ പെരുന്തോടിയിലെ മുഹമ്മദ് സഹദ് (20), കണ്ണൂർ തോലാംബ്ര ത്രിക്കടാരിപോയിൽ സ്വദേശി റിഷ്‌ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്‌ച പുലർച്ചെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ബന്നാർഘട്ട റോഡ് കമ്മനഹള്ളി ജംങ്ഷനിൽ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സെൻ്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി

Previous Post Next Post