മാങ്ങാട്ടുപറമ്പ് :- സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലി വാൾ. റൂറൽ പരിധിയിൽ സർവീസ് നടത്തുന്ന ബസുകളുടെ സർവീസ് പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ബസുടമകളുടെയും സംഘടനാ പ്രതിനിധികളുടെയും പ്രത്യേക യോഗം മാങ്ങാട്ടുപറമ്പ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്നു. അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടി, സമയനിഷ്ഠ, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ, ഗതാഗതക്കുരുക്ക് ഒഴിവാക്കൽ എന്നിവയെല്ലാം ചർച്ചയായി.
ബസുടമകളുടെയും സംഘടനാ നേതാക്കളുടെയും പരാതികൾ സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവി യോഗം ഉദ്ഘാടനം ചെയ്തു. അഡീഷനൽ എസ്പി എം.പി വിനോദ് അധ്യക്ഷത വഹിച്ചു. ഇരിട്ടി എഎസ്‌പി യോഗേഷ് മന്ദയ്യ, ഡിവൈഎസ്പിമാരായ പ്രദീപൻ കന്നിപ്പൊയിൽ (തളിപ്പറമ്പ്), കെ.വിനോദ്കുമാർ (പയ്യന്നൂർ), വി.കെ വിശ്വംഭരൻ (സ്പെഷൽ ബ്രാഞ്ച്) എന്നിവർ പങ്കെടുത്തു.