കൽപറ്റ:-വയനാട് യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കെതിരായ അവഗണനയിലാണ് ഹർത്താല്‍.
കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് ഇന്ന് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. കൽപ്പറ്റ നഗരത്തിൽ അടക്കം എൽഡിഎഫിൻ്റെ പ്രതിക്ഷേധ പ്രകടനം നടക്കും. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഇരു മുന്നണികളും ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.