മുണ്ടേരിക്കടവ് റോഡിൽ അപകടങ്ങൾ പതിവാകുന്നു ; അധികൃതരുടെ അനാസ്ഥക്കെതിരെ വെൽഫെയർ പാർട്ടി നടത്തുന്ന പ്രതിഷേധ ധർണ നാളെ ചേലേരിമുക്ക് ടൗണിൽ


ചേലേരി :- അപകടങ്ങൾ പതിവായ മുണ്ടേരിക്കടവ് റോഡിന്റെ അശാസ്ത്രീയ നിർമ്മിതിക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 16- ന് ശനിയാഴ്ച ചേലേരിമുക്ക് ടൗണിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു. 

നടപ്പാത ഇല്ലാതെയും വളവ് നികത്താതെയും നിർമിച്ച റോഡിന്റെ അവസ്ഥയെ കുറിച്ച് വെൽഫെയർ പാർട്ടി പല തവണ ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. രണ്ട് യുവാക്കൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ അധികൃതർ തയാറാകണം എന്നാവശ്യപ്പെട്ടുള്ള ധർണയിൽ വെൽഫെയർ പാർട്ടി ജില്ലാ -മണ്ഡലം നേതാക്കളും ബഹുജനങ്ങളും പങ്കെടുക്കും.

..

Previous Post Next Post