മയ്യിൽ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം നിർവ്വഹിച്ചു. ചഞ്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. കില ആർ.പി രവി നമ്പ്രം ആമുഖ അവതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി.വി പഞ്ചായത്ത് തല റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ ക്രോഡീകരണം നടത്തി.

ഗ്രാമപഞ്ചായത്തിലെ 16 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ, അധ്യാപകർ ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ സുചിത്ര, സന്ധ്യ, ശാലിനി പി, രാജൻ, സിഡിഎസ് ചെയർപേഴ്സൺ വി.പി രതി, ഹരിതകസേന സെക്രട്ടറി സീന, പ്രസിഡന്റ് സുനില എന്നിവർ പരിപാടിയിൽ പങ്കെടുത്തു.  നവിൻ സ്വാഗതം പറഞ്ഞു.

Previous Post Next Post