മാണിയൂർ :- ചെറുവത്തലമൊട്ട അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്ത നവകേരളം എന്ന വിഷയത്തിൽ ബാബുരാജ് മാണുക്കര പ്രഭാഷണം നടത്തി. ടി.ചിത്രലേഖ ടീച്ചർ, പത്മിനി പി.വി, അനിത കെ.കെ, ഷീബ കെ.കെ എന്നിവർ സംസാരിച്ചു.