കരിങ്കൽക്കുഴി :- ഭാവന കരിങ്കൽക്കുഴിയുടെ നേതൃത്വത്തിലുള്ള ഏഴാമത് അഖില കേരള പ്രഫഷനൽ നാടകോത്സവത്തിനു യവനിക ഉയർന്നു. കരിങ്കൽക്കുഴി ഭാവന മൈതാനിയിൽ നടക്കുന്ന നാടകോത്സവം ഡിസംബർ ഒന്നിനു സമാപിക്കും. മയ്യിൽ നാടകകൂട്ടം, വേളം പൊതുജന വായനശാല, കൊളച്ചേരി നാടക സംഘം, മുദ്ര ചെക്കിക്കുളം, കുറ്റ്യാട്ടൂർ നാടക സഭ തുടങ്ങി നാടക സംഘാടന ഭാരവാഹികൾ ചേർന്നു തിരിതെളിച്ചു നാടകോത്സവത്തിന്റെ ഉദ്ഘാട നം നിർവഹിച്ചു. സുരേഷ് കൊളച്ചേരി അധ്യ ക്ഷത വഹിച്ചു. നാടക പ്രവർത്തകരായ ശ്രീധരൻ സംഘമിത്ര, ഒ.എം അജിത്ത്, കെ.പി രാധാകൃഷ്ണൻ, ശീനിത്ത്, എ.കൃഷ്ണൻ, നിജിലേഷ് പറമ്പൻ, പി.പി കുഞ്ഞിരാമൻ, ഭാവന പ്രസിഡന്റ് രെജു കരിങ്കൽക്കുഴി, സെക്രട്ടറി പി.വി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഇന്നലെ കോഴിക്കോട് സങ്കീർത്തനയുടെ നാടകം വെളിച്ചം അരങ്ങേറി. ഇന്ന് കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ്, നാളെ തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ, 29നു വള്ളുവനാട് ബ്രഹ്‌മയുടെ വാഴ്‌വേമായം, 30നു തിരുവനന്തപുരം അക്ഷര ജ്വാലയുടെ അനന്തരം, ഒന്നിനു ഭാവന കരിങ്കൽക്കുഴിയുടെ പരകായം എന്നീ നാടകങ്ങൾ അര ങ്ങിലെത്തും. വൈകിട്ട് ഏഴു മുതലാണ് നാടകം അരങ്ങേറുന്നത്. നാടകത്തിനു മുന്നോടിയായി ദിവസവും സാംസ്ക്‌കാരിക സമ്മേളനങ്ങളും കലാപരിപാടികളും നടക്കും.
ഡിസംബർ 1 ന് നാടകോത്സവം സമാപനത്തിനു ശേഷം ഭാവന കരിങ്കൽക്കുഴിയുടെ അരങ്ങ് എന്ന സാംസ്കാരിക പരിപാടികൾ വേദിയിൽ വച്ച് നടക്കും. പ്രദേശത്തെ 150 ഓളം കലാകാരികൾ അണിനിരക്കുന്ന വൈരമൃത്തിക (ഫ്യൂഷൻ ഡാൻസ്), കുടാതെ വിവിധ സാംസ്‌കാരിക പരിപാടികൾ എന്നിവ നടക്കും.