കൊച്ചി :- വെള്ളക്കുപ്പിയിൽ വില വിവരങ്ങൾ ലേസർ പ്രിൻ്റ് ചെയ്യാമെന്ന് ഹൈക്കോടതി. വിലയും മറ്റ് വിവരങ്ങളും ലേസർ പ്രിന്റ് ചെയ്തതിനാൽ കാണാനാകുന്നില്ലെന്ന് ആരോപിച്ച് ലീഗൽ മെട്രോളജി വകുപ്പ് ചാർജ് ചെയ്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. ഹിന്ദുസ്ഥാൻ കൊക്കകോള ബെവ്റജസ് ലിമിറ്റഡ് അടക്കം ഫയൽ ചെയ്ത ഹർജിയാണ് അനുവദിച്ചത്.
വില വിവരങ്ങൾ വ്യക്തമായി കാണണമെന്നേ നിയമത്തിൽ പറയുന്നുള്ളൂവെന്നും ലേസർ പ്രിൻ്റ് പാടില്ലെന്ന് നിർദേശിച്ചിട്ടില്ലെന്നും ഹർജിക്കാർക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ജാജു ബാബു വാദിച്ചു. പിടിച്ചെടുത്ത കുപ്പിയടക്കം പരിശോധിച്ച കോടതി വിലയും മറ്റ് വിവരങ്ങളും വ്യക്തമായി കാണമെന്ന് വിലിയിരുത്തി. കുപ്പിയിൽ വിലവിവരം ലേസർ പ്രിന്റ് ചെയ്യുകയെന്ന നിർദേശമാണ് കേന്ദ്ര സർക്കാരും മുന്നോട്ടുവെക്കുന്നതെന്ന് ഹർജി ക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.