സുന്നി യുവജന സംഘം പ്ലാറ്റിനം ഇയർ ആഘോഷത്തിന്റെ ഭാഗമായി ഗ്രാമസമ്മേളനത്തിന്റെ സോൺതല ഉദ്ഘാടനം ഉറുമ്പിയിൽ നടന്നു


കമ്പിൽ :- ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സുന്നി യുവജന സംഘം പ്ലാറ്റിനം ഇയർ ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം മുഴുവൻ യൂണിറ്റുകളിലും നടന്നു വരുന്ന ഗ്രാമ സമ്മേളനത്തിന്റെ സോൺ തല ഉദ്ഘടനം ഉറുമ്പിയിൽ നടന്നു. സിയാറത്, പ്രസ്ഥാനിക കുടുംബ സംഗമം, സൗഹൃദ ചായ, വികസന സംവാദം, തലമുറ സംഗമം, യുവജന ചർച്ച, എക്സിബിഷൻ തുടങ്ങിയ വൈവിദ്യമാർന്ന സെഷനുകൾക്ക് തുടക്കം കുറിച്ച് എം മുഹമ്മദ്‌ സഅദി (പാലത്തുങ്കര തങ്ങൾ) ഉദ്ഘടനം ചെയ്തു.

പ്രാസ്ഥാനിക കുടുംബ സംഗമം എന്ന വിഷയത്തിൽ കമ്പിൽ സോൺ പ്രസിഡന്റ്‌ നസീർ സഅദി ക്ലാസെടുത്തു. തലമുറ സംഗമം എന്ന സെഷൻ സോൺ ജനറൽ സെക്രട്ടറി ഇബ്റാഹീം മാസ്റ്റർ പാമ്പുരത്തി വിഷയവതാരണം നടത്തി. പഴയ കാല സംഘടന അനുഭവങ്ങൾ പങ്കുവെച്ചും പാട്ട് പാടിയും പ്രവർത്തകർ സന്തോഷം പങ്കിട്ടു. പി.പി മാമു ഹാജി, മുസ്തഫ അൽ ഖാസിമി, ഉമർ സഖാഫി, ജുബൈർ മാസ്റ്റർ, അബ്ദുൽ റഹ്മാൻ മാസ്റ്റർ, റാഷിദ്‌ കെ.വി അബ്ദുൽ ഖാദിർ ഹാജി, ടി.പി അബ്ദുൽ സലാം ഹാജി, കെ.പി അബ്ദുൽ ഷുക്കൂർ, കെ.കമാൽ ഹാജി, സി.എം അശ് റഫ്, വി.സി മഹമൂദ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post