ഷാർജ :- അക്ഷരവസന്തം തീർത്ത് 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. യു.എ.ഇ. സുപ്രീം കൗൺസിലം ഗവും ഷാർജ ഭരണാധികാരിയു മായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഈ മാസം ആറിനാണ് പുസ്തകമേള ഉദ്ഘാടനം ചെയ്തത്.
11 ദിവസത്തെ മേളയിൽ ലക്ഷക്കണക്കിനാളുകളാണ് എക്സ്പോ സെൻ്ററിലേക്കൊഴുകിയെത്തിയത്. ആദ്യ ദിവസം മുതൽ മലയാളികളടക്കമുള്ള വായനക്കാരുടെ തിരക്കായിരുന്നു. വായനയിൽ നിന്ന് ജീവിതം തുടങ്ങാമെന്ന സന്ദേശം നൽകിക്കൊണ്ട് 'തുടക്കം ഒരു പുസ്തകം' എന്നതായിരുന്നു ഈ വർഷത്തെ മേളയുടെ പ്രമേയം. മൊറോക്കോ ആയിരുന്നു അതിഥിരാജ്യം.