റെയിൽവെ ടിക്കറ്റ് ബുക്കിങ്, ഭക്ഷണബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഒറ്റ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു


ന്യൂഡൽഹി :- തീവണ്ടിയാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്ഫോം പാസെടുക്കൽ തുടങ്ങി യാത്രാവേളയിലെ എല്ലാ കാര്യങ്ങൾക്കുമായി സമഗ്രമായ ഒറ്റ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു. ഡിസംബർ അവസാനത്തോടെ നിലവിൽ വരുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കുക. 

നിലവിൽ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി വേവ്വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്. ടിക്കറ്റ് റിസർവേഷനു വേണ്ടി നിലവിലുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തിൽ. 2023-24-ൽ മാത്രം ഐ.ആർ.സി.ടി.സി യുടെ മൊത്തം ലാഭം 1111.26 കോടിരൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും.

Previous Post Next Post