ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നാളെ ബുധനാഴ്ച മയ്യിലിൽ


മയ്യിൽ:-
മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ഫുഡ് സേഫ്റ്റി വിഭാഗം, മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റുമായി സഹകരിച്ച് ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

ഹോട്ടൽ &റസ്റ്റോറന്റ്, കൂൾബാർ, ബേക്കറി, തട്ട് കടകൾ തുടങ്ങി ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുകയും, വിൽപ്പന നടത്തുന്നതുമായ മുഴുവൻ വ്യാപാരികളും 27/11/2024 ന് ബുധനാഴ്ച കാലത്ത് 11 മണിക്ക് മയ്യിൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു.

Previous Post Next Post