നവീൻ ബാബുവിന്റെ മരണം ; പി.പി ദിവ്യയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും


കണ്ണൂർ :- എ.ഡി.എം.കെ നവീൻബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച തലശ്ശേരി സെഷൻസ് കോടതി വാദം കേൾക്കും. ഹർജി ഫയലിൽ സ്വീകരിച്ചപ്പോൾ പോലീസ് റിപ്പോർട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ സമയം ആവശ്യപ്പെട്ടിരുന്നു.

വിവാദമായ യാത്രയയപ്പ് യോഗത്തിനുശേഷം എ.ഡി.എം നവീൻബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടർ അരുൺ കെ.വിജയൻ്റെ മൊഴിയിൽ കേന്ദ്രീകരിച്ചാകും ദിവ്യക്കു വേണ്ടിയുള്ള വാദം. ഒക്ടോബർ 29-നാണ് ദിവ്യ അറസ്റ്റിലായത്.

Previous Post Next Post