ശബരിമല :- മണ്ഡലകാല തീർഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പി.എൻ മഹേഷാണ് നട തുറക്കുന്നത്. തുടർന്ന് മാളി കപ്പുറം ക്ഷേത്രം തുറക്കാനായിഅവിടുത്തെ മേൽശാന്തി പി.എം. മുരളിക്കു താക്കോലും ഭസ്മവും നൽകിയശേഷം പതിനെട്ടാംപടി യിറങ്ങി ആഴി തെളിക്കും. അതി നു ശേഷം ഭക്തർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേൽശാന്തിമാർ ആദ്യം പടികയറും.
നാളെ ഭക്തർക്കു ദർശനവും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേ ഉള്ളു. പൂജകൾ ഇല്ല. മണ്ഡല കാല പൂജകൾ 16ന് പുലർച്ചെ 3ന് തുടങ്ങും. ഡിസംബർ 26നാ ണ് മണ്ഡലപൂജ. അന്ന് രാത്രി 11ന് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർ ഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.