കൊളച്ചേരി :- കേരളപ്പിറവി ദിനത്തിൽ കൊളച്ചേരി എയുപി സ്കൂൾ സമ്പൂർണ്ണ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. ഇതിൻെറ ഭാഗമായി വിദ്യാലയത്തിലെ ഹരിത ക്ലബ്ബ് കോ-ഓർഡിനേറ്റർ ശ്രീ: രാജേഷ് മാസ്റ്റർ സ്കൂളിൽ ഉപേക്ഷിക്കപ്പെടുന്ന പെൻ ശേഖരിച്ച് നിക്ഷേപിക്കാൻ ഒരു പെൻബോക്സ് ഹരിത ക്ലബ്ബിനായി നിർമ്മിച്ചു നൽകി.
പ്രധാനാധാപിക എം. താരാമണി ടീച്ചർ സ്കൂൾ അസംബ്ലിയിൽ മാലിന്യനിർമാർജന പ്രതിജ്ഞയെടുപ്പിച്ചു. തുടർന്ന് സ്കൂളും പരിസരവും ഹരിത സ്ക്വാഡും, കുട്ടികളും ചേർന്ന് വൃത്തിയാക്കി.