തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ച കുത്തനെ കുറഞ്ഞ ഈ ആഴ്ചയിൽ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,160 രൂപയാണ്. കഴിഞ്ഞ ഒരാഴ്ച കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതു മുതൽ സ്വർണവില കൂടുകയാണ്. പവന് ഈ ആഴ്ച 1680 രൂപ വർധിച്ചു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7145 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5890 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.