കൊളച്ചേരി :- കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ ഇൻഷുറൻസ് പദ്ധതികളിലേക്കുള്ള അംഗത്വ രെജിസ്ട്രേഷൻ ക്യാമ്പയിൻ നടന്നു. സേവാഭാരതി കൊളച്ചേരിപറമ്പ് ഉപസമിതി സംഘടിപ്പിച്ച ക്യാമ്പയിനിൽ നൂറോളം പേർ അംഗത്വ രെജിസ്ട്രേഷൻ നടത്തി.
കോളച്ചേരിപറമ്പ് അയ്യങ്കാളി വായനശാല & ഗ്രന്ഥാലയം കേന്ദ്രീകരിച്ചു നടന്ന പരിപാടിയിൽ സേവ പ്രവർത്തകരായ സുകേഷ്, സൽജി, രാജേഷ്, സുന്ദരൻ തുടങ്ങിയവർ നേതൃത്വം നൽകി.