പള്ളിപ്പറമ്പ്:- പളളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിന് പ്രൗഢമായ തുടക്കം.MJM മഹല്ലിൻ്റെ എ ബ്ളോക്ക് ക്ലസ്റ്ററിൻ്റെ ഉദ്ഘാടനം കോടിപ്പോയിൽ വാണിക പീടികയിൽ അബ്ദുൽ അസിസിൻ്റെ വീട്ടിൽ നടത്തി. ബാക്കി വരുന്ന ആറോളം സെക്ടറിൻ്റെകുടുംബ സംഗമം ഉടൻ പൂർത്തിയാക്കും.
കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം മൂരിയത്ത് മഹല്ല് ഖത്തീബ് അബ്ദുറശീദ് ബാഖവി നിർവ്വഹിച്ചു. മഹല്ല് സെക്രട്ടറി കെ കെ മുസ്തഫ സ്വാഗതം പറഞ്ഞു.മഹല്ല് വൈസ് പ്രസിഡണ്ട് എം വി മുസ്തഫ, കെ പി മഹമൂദ്,ലഥീഫ് സീ കെ , അബ്ദുൽഅസീസ് വി പി എന്നിവർ സന്നിതരായി.