നീങ്ങി തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രാക്കില്‍ വീണു ; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാർ ഞെട്ടി തരിച്ച സംഭവത്തിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി



കണ്ണൂര്‍:-  
റെയിൽവേ സ്റ്റേഷനിൽ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ ട്രാക്കില്‍ അകപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് കാലത്ത് 7.30 ഓടെയാണ് സംഭവം. മംഗലാപുരത്ത് നഴ്‌സിംഗിന് പഠിക്കുന്ന ഇരിട്ടി കിളിയന്തറയിലെ റിയ റോസ് (19) ആണ് അപകടത്തില്‍ പെട്ടത്. 

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന പുതുച്ചേരി എക്‌സ്പ്രസ് കണ്ണൂരില്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങി റെയില്‍വേ സ്റ്റാളില്‍ നിന്നും സാധനം വാങ്ങുന്നതിനിടെ ട്രെയിന്‍ വിട്ടപ്പോള്‍ ഓടി കയറുകയായിരുന്നു. ട്രെയിന്‍ നീങ്ങുന്നത് വിദ്യാര്‍ത്ഥിനി കണ്ടെങ്കിലും അത് ഗൗനിക്കാതെ വേഗത കൂടിയപ്പോള്‍ ഓടികയറാന്‍ ശ്രമിച്ചതാണ് സംഭവത്തിന് കാരണമായത്. പിടിവിട്ട് ട്രെയിനിനും പാളത്തിനും ഇടയില്‍ പെടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ബഹളം വെച്ച് പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചിരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 നിസാരപരിക്കേറ്റ വിദ്യാര്‍ത്ഥിനി ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം അടുത്ത ട്രെയിനിന് മംഗലാപുരത്തേക്ക് യാത്ര തുടര്‍ന്നു.

വീഡിയോ കാണാം


Previous Post Next Post