കണ്ണൂർ :- കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായിLDFസ്ഥാനാർത്ഥി അഡ്വ.കെ.കെ രത്നകുമാരിയെ തെരഞ്ഞെടുത്തു.
യുഡിഎഫിലെ ജൂബിലി ചാക്കോയ്ക്ക് എതിരെ 7ന് എതിരെ
16 വോട്ട് നേടിയാണ് രത്നകുമാരി ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
ആരോഗ്യ - വിദ്യാഭ്യാസ സ്‌ഥിരസമിതി അധ്യക്ഷയാണ് കെ.കെ രത്നാകുമാരി. പരിയാരം ഡിവിഷനിൽ നിന്നുള്ള അംഗമാണ്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കലക്ടറായിരുന്നു വരണാധികാരി. ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. വോട്ടെടുപ്പിൽ നിന്ന് പി പി ദിവ്യ വിട്ടു നിന്നു.
തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ നേരത്തെ പൊലീസ് വിലക്കിയത് ഏറെ വിവാദത്തിന് ഇടയാക്കി. വരണാധികാരിയായ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടിയെന്നാണ്പൊലീസ് അറിയിച്ചത്.