ചിറക്കൽ :- കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ഞായറാഴ്ച വൈകീട്ട് യജ്ഞാചാര്യൻ പെരികമന ശ്രീധരൻ നമ്പൂതിരിയെ പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും നടന്നു. ഡിസംബർ ഒന്ന് വരെ എല്ലാ ദിവസവും രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് യജ്ഞം.
യജ്ഞവേദിയിൽ എല്ലാ ദിവസവും രാവിലെ ആറിന് വിഷ്ണു സഹസ്ര നാമജപം, മംഗളശ്ലോകങ്ങൾ, ഭാഗവത പാരായണം, പ്രഭാഷണം, ഭാഗവത പാരായണം, പ്രഭാഷണം എന്നിവ നടക്കും. രാവിലെ 8.30- ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12.30-ന് അന്നദാനം എന്നിവയുമുണ്ടാകും.