കണ്ണൂർ :- ഷുഹൈബ് വധക്കേസിൽ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ ആക്രമിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ്സ് നേതാക്കളെ കോടതി വിട്ടയച്ചു.
കെപിസിസി അംഗം വി.പി.അ ബ്ദുൽ റഷീദ്, യുത്ത് കോൺഗ സ് മുൻ ജില്ലാ വൈസ് പ്രസിഡ ന്റ്റ് ഒ.കെ.പ്രസാദ്, യൂത്ത് കോൺ ഗ്രസ് മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ജോഷി കണ്ടത്തിൽ, യൂത്ത് കോൺ ഗ്രസ് നേതാവ് ഇർഷാദ് തളിപ്പറമ്പ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചത്.
ഷുഹൈബ് വധക്കേസിൽ കോൺഗ്രസ് നടത്തിയ സമര പരിപാടികളുടെ ഭാഗമായി സൗത്ത് ബസാറിൽ വച്ചാണ് മന്ത്രിയുടെ വാഹനത്തിനു നേരെ പ്രധി ഷേധമുണ്ടായത്. പ്രതികൾക്ക് അഡ്വ ഇ.ആർ.വിനോദ് ഹാജരായി.