തിരുവനന്തപുരം :- ADM നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ റിമാൻഡിൽ കഴിയുന്ന പി.പി. ദിവ്യയെ സ്കൂൾ പാഠപുസ്തക സമിതിയിൽനിന്നും ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിലാണ് ദിവ്യ പാഠപുസ്തക സമിതിയിൽ അംഗമായതെന്നും സ്ഥാനമൊഴിഞ്ഞതോടെ അവരിപ്പോൾ ആ പദവിയിലില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ക്രിമിനൽക്കേസിൽ അറസ്റ്റിലായ ഒരാൾ സമിതിയിൽ തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി എൻ.ടി.യു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ മന്ത്രിക്ക് പരാതി നൽകിയിരുന്നു.
മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ സമിതിയിൽനിന്നും ദിവ്യയെ ഒഴിവാക്കാനുള്ള നടപടികൾ ഔദ്യോഗികമായി എസ്. സി.ഇ.ആർ.ടി. കൈക്കൊള്ളും.