കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിലെ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയുടേയും മുഖ്യ കാർമികത്വത്തിൽ ഏകാദശ രുദ്രാഭിഷേകം, ധാര, വിശേഷാൽ മൃത്യുജ്ഞയഹോമവും,തുടർന്ന് പ്രസാദ വിതരണവും നടന്നു.