കണ്ണൂർ: വാഹനപകടത്തിൽ മരണപ്പെട്ട കലാകാരികളുടെ കുടുംബങ്ങൾക്കുംപരിക്കേറ്റവർക്കും സർക്കാർഅടിയന്തര സാമ്പത്തികസഹായം നൽകണമെന്ന് ആർട്ടിസ്റ്റ്സ് വെൽഫയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക് ) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട്, ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല,വൈസ് പ്രസിഡൻറ് കെ.എൻ. രാധാകൃഷ്ണൻ, ജോ. സെക്രട്ടറി കൈതാരം വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ദുരന്തത്തിൽ മരണപ്പെട്ട കലാകാരികളുടെ വേർപാടിൽ യോഗം അനുശോചിച്ചു.