ബ്രിട്ടിഷ് എഴുത്തുകാരി സമാന്ത ഹാർവിക്ക് ബുക്കർ സമ്മാനം. ബഹിരാകാശം പശ്ചാത്തലമായ 'ഓർബിറ്റൽ' എന്ന നോവലിനാണ് അംഗീകാരം. 50,000 പൗണ്ടാണു (53.75 ലക്ഷം രൂപ) സമ്മാനത്തുക. ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിൽ (ഐഎ സ്എസ്) കഴിയുന്ന 6 ഗവേഷകരുടെ ഒരു ദിവസമാണ് നോവലിലുള്ളത്. പ്രകൃതിയെപ്പറ്റി എഴുതുന്നതുപോലെ ബഹിരാകാശ സൗന്ദര്യത്തെപ്പറ്റിയാണു 136 പേജുള്ള 'ഓർബിറ്റൽ' എന്ന് സമാന്ത ഹാർവി (49) പറയു ന്നു. സ്പേസ് സ്റ്റേഷനിൽ കഴിയുന്നവർക്ക് ഒരു ദിവസം 16 സൂര്യോദയങ്ങളും 16 അസ്തമയങ്ങളും കാണാനാകുമെന്നതിന്റെ സൗന്ദര്യമാണു നോവലെഴുതാൻ പ്രേരണയായതെന്നും സമാന്ത പറഞ്ഞു.
ഭൂമിക്കുവേണ്ടി സംസാരിക്കുന്ന എല്ലാവർക്കുമാണു നോവൽ സമർപ്പിച്ചിട്ടുള്ളത്. ചുരുക്കപ്പട്ടികയിൽ ആറിൽ അഞ്ചും വനിതകളായിരുന്നു. ജയിംസ് (പെർസിവൽ എവററ്റ്- യുഎസ്), ക്രിയേഷൻ ലേക്ക് (റേച്ചൽ കഷ്നർ- യു എസ്), ഹെൽഡ് (ആൻ മൈക്കിൾസ്- കാനഡ), സ്റ്റോൺ യാഡ് ഡിവോഷ നൽ (ഷാർലറ്റ് വുഡ്-ഓസ്ട്രേ ലിയ) ദ് സേഫ്കീപ് (യയൽ വാൻഡെർ വൗഡൻ- നെതർ ലൻഡ്‌സ്) എന്നിവയാണു ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മറ്റു പുസ്തകങ്ങൾ.