ശബരിമല അയ്യപ്പസ്വാമിമാർക്ക് സഹായകമായി 'സ്വാമി ചാറ്റ് ബോട്ട്'


പത്തനംതിട്ട :- ശബരിമല അയ്യപ്പഭക്തരെ സഹായിക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടം തയ്യാറാക്കിയ 'സ്വാമി ചാറ്റ് ബോട്ട്' ഭക്തർക്ക് പ്രയോജനപ്പെടുത്താം. 6238008000 എന്ന നമ്പരിൽ സന്ദേശം അയച്ച് വിവരങ്ങൾ അറിയാം. ക്യു ആർ കോഡ് സ്ലാൻചെയ്തും ചാറ്റ് ബോട്ടിൻ്റെ സേവനം നേടാം. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ സന്ദേശം അയക്കുന്നതരത്തിൽ രൂപകൽപന ചെയ്ത ചാറ്റ് ബോട്ട് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറുഭാഷകളിൽ സേവനം നൽകുന്നു.  

നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്രകാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. താമസം, വെർച്വൽ ക്യു, ഇടത്താവളങ്ങൾ ഭക്ഷണനിരക്ക്, കെ.എസ്.ആർ.ടി.സി ബസ് സമയം, അടുത്തുള്ള സ്റ്റേഷനുകൾ, ആരോഗ്യം, പോലീസ്, മോട്ടോർ വാഹനവകുപ്പ്, ഭക്ഷ്യസുരക്ഷ തുടങ്ങി വിവിധവകുപ്പുകളുടെ സേവനങ്ങൾ, അഗ്നിസുരക്ഷാ ഹെൽപ്പ്ലൈൻ സംബന്ധിച്ച വിവരങ്ങൾ എന്നിവ ചാറ്റ് ബോട്ടിൽ ലഭ്യമാണ്.

Previous Post Next Post