എസ്.ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ തളിപ്പറമ്പിലെ വ്യാപാരികൾ പിടികൂടി പോലീസിൽ ഏല്പിച്ചു


തളിപ്പറമ്പ് :- എസ്.ഐ ചമഞ്ഞ് തട്ടിപ്പുനടത്തു ന്നയാൾ അറസ്റ്റിൽ. വ്യാജ എസ്.ഐ യെ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് തളിപ്പറമ്പിലെ വ്യാപാരികളാണ്. കുറ്റൂരിൽ താമസിക്കുന്ന കരിമ്പം ചവനപ്പുഴയിലെ ജെയ്‌സൺ (42) ആണ് അറസ്റ്റിലായത്. പയ്യന്നൂർ, ഏഴിലോട്, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ ട്രാഫിക് എസ്.ഐയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പുനടത്തിയത്. പണം വാങ്ങുന്നതായി നിരവധി പരാതികളാണ് ഇയാൾക്കെതിരേ ഉണ്ടായത്. സി.സി.ടി.വി യിൽ പതിഞ്ഞ ജെയ്സന്റെ ദൃശ്യം നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഞായറാഴ്ച  തളിപ്പമ്പിലെ വ്യാപാരിയിൽ നിന്ന് പണം തട്ടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത ജെയ്സണ പയ്യന്നൂർ പോലീസിന് കൈമാറി. ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് ജെയ്‌സന്റെ പേരിൽ കേസെടുത്തു.

Previous Post Next Post