മയ്യിൽ :- പവർ സ്പോർട്സ് ക്ലബ്ബ് സി ആർ സി മയ്യിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല കാരംസ് ടൂർണമെന്റിന്റെ ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ബിജു നിർവഹിച്ചു.പവർ സ്പോർട്സ് ക്ലബ്ബ് സി ആർ സി മയ്യിൽ പ്രസിഡന്റ് ശ്രീ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു.
ടൂർണമെന്റിൽ മൊത്തം 26 ടീമുകളാണ് പങ്കെടുക്കുന്നത്.അഭിനിഷ് സി എൻ പി, ടി പി ഷൈജു,ഷനിൽ പി സി, രാഗിന്ദ് കൃഷ്ണ എ കെ എന്നിവർ സംസാരിച്ചു.പരിപാടിക്ക് പി നിഖിൽ സ്വാഗതവും ഷിബു പി എ നന്ദിയും പറഞ്ഞു.