മയ്യിൽ :- കയരളം.എ. യു.പി സ്കൂളിൽ നവംബർ 1 ന് ഹരിത വിദ്യാലയ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും കുട്ടികൾ തയ്യാറാക്കിയ പേപ്പർ ബാഗ് കൈമാറ്റവും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ഭരതൻ നിർവഹിച്ചു . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. അനിത അധ്യക്ഷയായി. മെമ്പർമാരായ കെ ശാലിനി , സുരേഷ് ബാബു, സന്ധ്യ, അസിസ്റ്റന്റ് സെക്രട്ടറി രജീഷ് എന്നിവർ പങ്കെടുത്തു.
ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്ലക്കാർഡ് തയ്യാറാക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. ചിത്രരചന, ഉപന്യാസരചന എന്നിവയും നടന്നു .