സംസ്ഥാന ഹജ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു


കരിപ്പൂർ :- സംസ്ഥാന ഹജ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ച് സംസ്‌ഥാന ന്യൂനപക്ഷ വകുപ്പ് ഉത്തരവായി. കലക്‌ടർ, വഖഫ് ബോർഡ് ചെയർമാൻ, വിവിധ സംഘടനകളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 14 അംഗങ്ങൾ എന്നിവരടക്കം 16 പേരാണു കമ്മിറ്റിയിൽ. 14 അംഗങ്ങളിൽ 7 പേരെ നിലനിർത്തി. പി.വി അബ്‌ദുൽ വഹാബ് എം പി, പി.ടി.എ റഹിം എംഎൽഎ, സി.മുഹമ്മദ് മുഹ്‌സിൻ എംഎൽഎ, നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, താനൂർ നഗരസഭാ കൗൺസിലർ പി.ടി അക്ബർ, ഉമ്മർ ഫൈസി മുക്കം, പി.മൊയ്‌തീൻകുട്ടി എന്നിവരെ പുതിയ കമ്മിറ്റിയിൽ നിലനിർത്തി.

ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷ്‌കർ കോറാട്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഒ.വി ജൈഫർ തലശ്ശേരി, ഷംസുദ്ദീൻ അരിഞ്ചിറ, കെ.നൂർ മുഹമ്മദ് നൂർഷാ, എം.എസ് അനസ് അരൂർ, കരമന ബയാർ എന്നിവരാണു പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ, മലപ്പുറം കലക്ട‌ർ വി.ആർ വിനോദ് എന്നിവരും കമ്മിറ്റി അംഗങ്ങളാണ്. കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്നു ചെയർമാനെ പിന്നീടു തിരഞ്ഞെടുക്കും.

Previous Post Next Post