മയ്യിൽ :- ഇരിക്കൂർ - പാവന്നൂർമൊട്ട - മയ്യിൽ - കണ്ണൂർ ആശുപത്രി റൂട്ടിൽ ഓടുന്ന തൻവിയ ബസിന്റെ ഇന്നത്തെ യാത്ര ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫിദ ഷെറിന് വേണ്ടി.
ഇരിക്കൂറിൽ ഇരിക്കൂർ SI കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഡ്രൈവർ റിയാസ്, കണ്ടക്ടർ ഷിനൂപ്, ക്ലീനർ ഷൈജു, നൗഷാദ് തുടങ്ങിയവർ കാരുണ്യ യാത്രയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. സുമനസുകൾ തങ്ങളാൽ കഴിയുന്ന തുക നൽകി സഹകരിക്കേണ്ടതാണ്.