VEOമാരുടെ അനിശ്‌ചിതകാല പണിമുടക്ക് തുടരുന്നു, പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ


കണ്ണൂർ :-
കേരളപ്പിറവിദിനം മുതൽ സംസ്‌ഥാന വ്യാപകമായി വിഇഒമാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കാരണം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വൻ പ്രതിസന്ധി. സംസ്‌ഥാന വ്യാപകമായി സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരത്തിനെതിരെ യാണ് വിഇഒമാരുടെ പ്രതിഷേധം. പുതിയ പരിഷ്കാര പ്രകാരം ഇനിമുതൽ വിഇഒമാർ പഞ്ചായത്ത് ഓഫിസുകളിൽ ഒപ്പിടണം. എല്ലാ മാസവും 25ന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർ ഇവർ ഒപ്പിട്ട റജിസ്‌റ്ററുമായി ബിഡിഒയുടെ അടുക്കലെത്തണം. ഇതു പ്രകാരമാണ് ഇവർക്ക് വേതനം നൽകുക. നിലവിൽ വി ഇഒമാർ ബ്ലോക്ക് ഓഫിസ് ജീവനക്കാരാണ്. ബ്ലോക്കിലാണ് ഇവർ ഒപ്പിടേണ്ടത്. ശമ്പളവും സ്പ‌ാർക്ക് മുഖേനയാണ് നൽകുന്നത്. ഇന്റർ ട്രാൻസ്ഫർ നടപ്പാക്കണമെന്നാണ് ഇവരുടെ മറ്റൊരു പ്രധാന ആവശ്യം. പഞ്ചായത്ത് ഓഫിസിലെ ക്ലാർക്കിന് ബ്ലോക്ക് പഞ്ചായത്തിലേക്കോ, നഗരസഭയിലേക്കോ, കോർപറേഷനിലേക്കോ സ്‌ഥലം മാറാം. വിഇഒമാർക്ക് ഈ സംവിധാനം ഇല്ല.

ഇപ്പോൾ പുതുതായി വിഇഒ നിയമനം ഇല്ല. ഇനി ഒഴിവു വന്നാൽ എൽഡി ക്ലാർക്ക് പട്ടികയിൽ നിന്ന് നിയമിക്കാനാണ് തീരുമാനം. ഈ നിയമനവും നടക്കുന്നില്ല. നിരവധി വിഇഒ തസ്‌തികകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പണിമുടക്കിയ വിഇഒമാർ 1ന് പഞ്ചായത്ത് ജോയിന്റ് ഡയറ ക്ടറെ കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭവന പദ്ധതി, ശുചിത്വം, സ്വയം തൊഴിൽ പദ്ധതി, പിഎംഎവൈ തുടങ്ങി വിവിധ പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്‌ഥർ വിഇഒമാരാണ്. 1നുശേഷം ഇതുമായി ബന്ധപ്പെട്ട യാതൊരു ജോലിക ളും ഒരിടത്തും നടക്കുന്നില്ല. ഇവർ ഓഫിസുകളിൽ ഹാജരാ കുന്നില്ല. കൂട്ടത്തോടെ അവധി എടുത്തതു പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. വിഇഒമാർ എൻജിഒ യൂണിയൻ, എൻജിഒ അസോസിയേഷൻ ഉൾപ്പെടെ പല യൂണിയനുകളിലും അംഗങ്ങളാണ്.

പുതിയ പ്രശ്നം വന്നതോടെ ജില്ലാ തലത്തിൽ വിഇഒ കൂട്ടായ്മ  എന്നൊരു സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ചെയ്യുന്ന ജോലിയുടെ ജോബ് ചാർട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. ഓരോ ദിവസവും തയാറാക്കുന്ന ടൂർ ഡയറി മാസത്തിലെ 3-ാമത്തെ പ്രവൃത്തി ദിവസം ബിഡിഒയുടെ മുന്നിൽ സമർപ്പിക്കുകയാണ് നിലവിലെ രീതി. ഇതു പ്രകാരമാണ് ശമ്പളം നൽകുന്നത്. ഇവരുടെ ഔദ്യോ ഗിക 6 അറ്റൻഡൻസ് റജിസ്‌റ്റർ ബ്ലോക്കിലാണ്. ഫീൽഡ് ഫായ വിഇഒമാർ സെക്രട്ടറിയുടെ കസ്റ്റഡിയിൽ ഉള്ള മൂവ്മെന്റ് റജിസ്‌റ്ററിൽ ഒപ്പുവക്കണം എന്നും പുതിയ നിർദേശത്തിൽ ഉണ്ട്. ഇതെല്ലാം വിവാദത്തിന് കാരണമായിരിക്കുകയാണ്.

Previous Post Next Post