കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ നൽകാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്രം


ന്യൂഡൽഹി :- കണ്ണൂർ വിമാനത്താവളത്തിന് 'പോയിൻ്റ് ഓഫ് കോൾ' പദവി നൽകാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്രം. മെട്രോയിതര നഗരങ്ങളിൽ നിന്ന് ഇന്ത്യൻ വിമാനങ്ങൾ നേരിട്ട് കൂടുതലായി വിദേശത്തേക്ക് പറത്തുന്നതിനെയാണിപ്പോൾ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിനാൽ കണ്ണൂരിന് പദവി നൽകാനാവില്ലെന്നും വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൽ പി.സന്തോഷ് കുമാർ എം.പി യെ രേഖാമൂലം അറിയിച്ചു. വിദേശ വിമാനക്കമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താൻ അനുമതി നൽകുന്നതാണ് പോയിന്റ്റ് ഓഫ് കോൾ പദവി.

Previous Post Next Post