മാടായിയിലെ കുടുംബക്ഷേത്രത്തിൽ ദർശനം നടത്തി ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ


പഴയങ്ങാടി :- കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ കുടുംബസമേതം മാടായിയിലെ കുടുംബക്ഷേത്രത്തിലും വേട്ടക്കൊരുമകൻ ക്ഷേത്രത്തിലും, തൊഴാനായെത്തി. ഞായറാഴ്ച രാവിലെയാണ് എത്തിയത്. തറവാട്ട് അംഗങ്ങളും ക്ഷേത്രം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. 

തുടർന്ന് വടുകുന്ദ ശിവക്ഷേത്രം, മാടായിക്കാവ് എന്നീ ക്ഷേത്രങ്ങളിലും ദർശനം നടത്തി. പയ്യന്നൂർ കോളേജിൽ സ്ഥാപിച്ച മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ പൂർണകായ പ്രതിമ അനാവരണം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

Previous Post Next Post