പഴശ്ശി എ എൽ പി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി

 


കുറ്റ്യാട്ടൂർ:-പഴശ്ശി എ എൽ പി സ്കൂൾ ഹരിത വിദ്യാലയം പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറലും വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കൽ  നിർവഹിച്ചു.സ്കൂൾ അസംബ്ലിയിൽ വച്ച് മാലിന്യ മുക്ത നവകേരളം പ്രതിജ്ഞയെടുത്തു. ചടങ്ങിൽ ഹെഡ് മിസ്ട്രസ് കെ പി രേണുക സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഗീതാബായ് പി എം നന്ദിയും രേഖപ്പെടുത്തി.

കേരളപ്പിറവി ദിനാഘോഷത്തിന്റെ  ഭാഗമായി വിദ്യാലയത്തിൽ ഭരണ ഭാഷാ പ്രതിജ്ഞ, കേരളഗാനാലാപനം, ഭൂപട രചന-കേരളം, വീഡിയോ പ്രദർശനം, ജില്ലാ -തിരിച്ചറിയൽ കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.



Previous Post Next Post