കണ്ണൂർ :- കണ്ണൂർ കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന് മർദ്ദനമേറ്റു. പി കെ രാഗേഷിനെ മുസ്ലീംലീഗ് കൗൺസിലർ റാഷിദിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദ്ദിച്ചത്.
ഇന്ന് രാവിലെ 11.45 ഓടെ പടന്നപ്പാലത്ത് തോട്മൂടിയ വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് രാഗേഷിനെ ഒരു സംഘം മർദ്ദിച്ചത്. പി കെ രാഗേഷിൻ്റെ നെറ്റിക്കാണ് കുത്തേറ്റത്. ചോരവാർന്ന നിലയിൽ പി കെ രാഗേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.