കണ്ണൂർ:- റേഷൻ വ്യാപാരികൾ കടകൾ അടച്ച് സംസ്ഥാന വ്യാപകമായി പണിമുടക്കി. സെപ്റ്റംബർഒക്ടോബർ മാസത്തെ റേഷൻ വ്യാപാരികളുടെ വേതന കുടിശ്ശിക ഉടൻ നൽകുക, കോവിഡ് കാലത്ത് കിറ്റ് നൽകിയതിന്റെ കമ്മീഷൻ പൂർണമായും നൽകി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നൽകുക, 2018 ലെ വേതന പാക്കേജ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെ ആർ ഇയു (സി ഐടിയു), കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്നുള്ള സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
പണിമുടക്കിയ വ്യാപാരികൾ കണ്ണൂർ താലൂ ക്ക് സപ്ലൈ ഓഫീസിനു മു ന്നിൽ നടത്തിയ പ്രതിഷേധം എ കെ ആർ ഡി എ ജില്ലാ പ്രസിഡണ്ട് ബി സഹദേവൻ ഉദ്ഘാടനം ചെയ്തു. കേരള റേഷൻ എംപ്ലോയിസ് യൂണി യൻ (സിഐടിയു) താലൂക്ക് പ്രസിഡണ്ട് പി സുധാകരൻ അധ്യക്ഷനായി. എം എ മു സ്തഫ, പി വി ദിനേശൻ എ ന്നിവർ സംസാരിച്ചു.