പഴശ്ശി അംഗൻവാടിയിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ റാലിയും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി


കുറ്റ്യാട്ടൂർ :- പഴശ്ശി അംഗൻവാടിയിൽ  ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ റാലിയും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. 

ഡോ: നിഹാൽ ക്ലാസ്സ്‌ എടുത്തു. സദാനന്ദൻ അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ സ്വാഗതവും ആശാവർക്കർ ഷീബ നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർക്ക്‌ പായസം വിതരണം ചെയ്തു.





Previous Post Next Post