മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നത് അനുവദിക്കരുത്, മഞ്ഞൾപ്പൊടി വിതറുന്നതും ആചാരമല്ലെന്ന് ഹൈക്കോടതി


കൊച്ചി :- ശബരിമല മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപ്പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് ഒഴിവാക്കണമെന്നും ഹൈക്കോടതി. ആചാരമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. 

ഈ വിവരങ്ങൾ ഭക്തരെ അനൗൺസ്മെന്റിലൂടെ അറിയിക്കമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് എസ്.മുരളീകൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് സ്വമേധയാ എടുത്ത ഹർജിയിൽ ഉത്തരവിട്ടു.

Previous Post Next Post