ഇരിക്കൂർ :- ശ്രീകണ്ഠപുരം - മയ്യിൽ റോഡിൽ മലപ്പട്ടം വെസ്‌റ്റ്ഹിൽ വളവിൽ ഇന്നലെ പുലർച്ചെ അറവുമാലിന്യം തള്ളി. പ്ലാസ്റ്റിക് കവറുകളിലും ചാക്കിലുമായി റോഡിലും റോഡരികിലും ഉപേക്ഷിക്കുകയായിരുന്നു. റോഡ് മധ്യത്തിൽ തള്ളിയതു കാരണം വാഹനങ്ങൾ കയറി മാലിന്യം ചിതറി കിടക്കുകയാണ്. ടയറിൽ ഒട്ടിപ്പിടിച്ച് ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ പ്രയാസപ്പെടുന്നുണ്ട്. റോഡരികിൽ മാലിന്യമുള്ളതിനാൽ കാൽനട യാത്രികരും ദുരിതത്തിലാണ്.
ഈ ഭാഗത്ത് സിസിടിവി ഉണ്ടെങ്കിലും ക്യാമറയിൽ പെടാത്ത ഭാഗം നോക്കി മാലിന്യം തള്ളുകയായിരുന്നു. 3 മാസം മുൻപ് ഇവിടെ മാലിന്യം ഉപേക്ഷിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തുകയും ഇതിൽ നിന്ന് കിട്ടിയ മൊബൈൽ നമ്പറിൽ നിന്ന് തള്ളിയവരെ കണ്ടെത്തി പിഴയീടാക്കിയിരുന്നു.